രാമനാട്ടുകര: അനധികൃതമായി കണക്ട്‌ ചെയ്യുന്ന ലോഡിന് മതിയായ രേഖകൾ സ്വീകരിക്കാതെ ഉപഭോക്താക്കൾ വെളിപ്പെടുത്തുന്നതു കണക്കാക്കി അംഗീകൃത ലോഡായി തീരുമാനിക്കുന്ന കെ.എസ്.ഇ.ബി നയം തിരുത്തണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആൻഡ്‌ സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ഒഫ് കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഗുണ നിലവാരമില്ലാത്ത സാധനങ്ങളൾ ഉപയോഗിക്കുന്നതും വ്യാജവയർമാൻമാർ വയറിംഗ് ജോലികൾ ചെയ്യുന്നതും ഷോർട്ട്‌ സർക്യൂട്ടിന് ഇടയാക്കുന്നുണ്ട്. കൂടാതെ എർത്ത് ലീക്കേജ് മൂലം ഉപയോഗിക്കാത്ത വൈദ്യുതിയ്ക്ക് ഉപഭാക്താക്കൾക്ക് പണം അടക്കേണ്ടിയും വരുന്നുണ്ട്.

വ്യാജന്മാരെ തടയുന്നതിന്ന നടപടി കെെക്കൊണ്ടില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

സംസ്ഥാന പ്രസിഡന്റ് ടി.കെ.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.കെ. അരവിന്ദാക്ഷൻ, റിപ്പോർട്ട് അവതരിപ്പിച്ചു.