പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റോഡിലെ വെള്ളിയൂർ അങ്ങാടിക്ക് സമീപം കൊടക്കച്ചാൽ താഴെ മേഖലയിൽ അപകടം പതിവ്. ഒരു വർഷത്തിനിടെ പത്തോളം റോഡപകടങ്ങളാണ് ഉണ്ടായത്. ഡ്രൈനേജ് ഇല്ലാത്തതിനാൽ വെള്ളക്കെട്ട് ഉണ്ടാകുന്നതാണ് കാരണം. ഒരാഴ്ചക്കിടെ രണ്ട് കാറുകൾ അപകടത്തിൽ പെട്ടു. രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർത്ത് തൊട്ടടുത്ത മതിലിൽ ഇടിച്ചാണ് നിന്നത്. തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി. നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ,​ വെള്ളിയൂർ എ.യു.പി സ്‌കൂൾ, മദ്രസ വെള്ളിയൂർ അംഗൻവാടി,​ ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളിലേക്കുള്ള നാട്ടുകാരും വിദ്യാർത്ഥികളും ഇതോടെ ആശങ്കയിലാണ്.