river
കുറ്റിയാടി റിവർ റോഡ് തകർന്ന് കുണ്ടും കുഴിയും രൂപപെട്ട നിലയിൽ

കുറ്റ്യാടി: പാതാളക്കുഴികൾ നിറഞ്ഞ് കുറ്റ്യാടി റിവർ റോഡ് ആകെ ദുസ്ഥിതിയിൽ.

പരക്കെയെന്നോണം കുണ്ടും കുഴിയുമാണ് ഈ പാതയിൽ. വാഹനയാത്രക്കാർക്കെന്നല്ല കാൽ നടക്കാർക്കും ദുരിതം വിട്ടൊഴിയുന്നില്ല.

തുടർച്ചയായ മഴയ്ക്കിടയിൽ റോഡിൽ പലയിടങ്ങളിലും കുഴികൾക്ക് വിസ്താരമേറുകയാമണ്. ടാറിംഗ് തകർന്ന് കരിങ്കൽചീളുകളും ചെളിയും കലർന്ന് കിടക്കുന്നതിനാൽ പാതയോരത്ത് കൂടി നടന്നുപോവാൻ പറ്റാത്ത അവസ്ഥയുമായി.

കഴിഞ്ഞ വർഷം ടാറിംഗ് പൂർത്തികരിച്ച റോഡ് മാസങ്ങൾക്കകം തകർന്ന് തുടങ്ങുകയായിരുന്നു. വഴിയോരത്ത് കൂടി കടന്നു പോകുന്ന കുടിവെള്ള പൈപ്പുകൾ തകരാറിലാവുമ്പോൾ വെള്ളം ചീറ്റിയൊഴുകി റോഡിൽ വ്യാപിക്കുന്നതാണ് പലേടത്തും തകർന്ന് കുഴികൾ രൂപപെടാനുള്ള കാരണം..
ചെറുതും വലുതുമായി നൂറ് കണക്കിന്ന് വാഹനങ്ങൾ കടന്നു പോകുന്ന പാതയാണിത്. റോഡിന്റെ ഇരുവശങ്ങളിലും നിറയെ വ്യാപാര സ്ഥാപനങ്ങളുണ്ട് കുറ്റ്യാടി മാർക്കറ്റ് പരിസരത്തെ റോഡിൽ. റോഡ് നന്നാക്കിക്കിട്ടാൻ ഇനിയും വൈകരുതെന്ന് നാട്ടുകാർ പറയുന്നു. പാതയുടെ ദുസ്ഥിതയിൽ വ്യാപാരികളും ശക്തമായ പ്രതിഷേധത്തോടെ രംഗത്തെത്തിയിട്ടുണ്ട്.