march
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നാദാപുരത്ത് പൊലീസ് നടത്തിയ റൂട്ട് മാർച്ച്

നാദാപുരം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നാദാപുരത്ത് പൊലീസ് റൂട്ട് മാർച്ച് നടത്തി. പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മൈക്ക് അനൗൺസ്‌മെന്റും നടന്നു.

നാദാപുരം കസ്തൂരി കുളത്ത് നിന്നാരംഭിച്ച മാർച്ച് കല്ലാച്ചിയിൽ സമാപിച്ചു. റൂട്ട് മാർച്ചിന് നാദാപുരം എ.എസ്. പി അങ്കിത് അശോക്, സി.ഐ എൻ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. നാദാപുരം ഗ്രാമപഞ്ചായത്തിലെ ഏഴ് വാർഡുകളിലാണ് കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാദാപുരത്തും കല്ലാച്ചിയിലും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. മത്സ്യ-മാംസ വിൽപ്പന അനിശ്ചിതമായി നിർത്തിയിരിക്കുകയാണ്. ഓണാവധിക്ക് ശേഷം നൂറിലധികം പേർക്കാണ് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 132 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തി.