ബാലുശ്ശേരി: എൽ.ജെ.ഡി. സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം ലോക് താന്ത്രിക് ജനതാദൾ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി പോസ്റ്റ് ഓഫീസിനു മുന്നിൽ കർഷക രക്ഷാ സമരം നടത്തി. ലോക് താന്ത്രിക് യുവ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി. നിയോജക മണ്ഡലം പ്രസിഡന്റ് എൻ. നാരായണൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ പനങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. പി.കെ. ബാലൻ, സി.കെ. രാഘവൻ, ഹരീഷ് ത്രിവേണി, എൻ.കെ. അനീസ്, ബാലൻ കലിയങ്ങലം, നൗഫൽ കണ്ണാടിപ്പൊയിൽ, വിജീഷ് ഇല്ലത്ത് എന്നിവർ സംസാരിച്ചു. സി. അശോകൻ സ്വാഗതം പറഞ്ഞു. കെ.ടി. ശ്രീധരൻ, വിജയൻ അത്തിക്കോട്, പി.വി. ഗണേശൻ എന്നിവർ നേതൃത്വം നൽകി.