പയ്യോളി: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇരിങ്ങൽ സർഗാലയിലെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ്
സെന്റർ തുറക്കണമെന്ന് പയ്യോളി മുൻസിപ്പൽ ഐക്യജനാധിപത്യ മുന്നണി ആവശ്യപ്പെട്ടു. നൂറ്റമ്പതോളം രോഗികൾ മറ്റിടങ്ങളിൽ ചികിത്സയിലാണ്. പയ്യോളി നഗരസഭ പദ്ധതി വിഹിതം യു.ഡി.എഫ് വാർഡുകളിൽ വെട്ടികുറച്ചതിലും യോഗം പ്രതിഷേധിച്ചു. മഠത്തിൽ അബ്ദുൾ റഹ്മാൻ, മഠത്തിൽ നാണു, പടന്നയിൽ പ്രഭാകരൻ, സി.പി. സദക്കത്തുള്ള, സബീഷ് കുന്നങ്ങോത്ത്, ലത്തീഫ് ചെറാക്കോത്, ഇ.ടി. പത്മനാഭൻ, പി. ബാലകൃഷ്ണൻ, കെ.ടി. വിനോദൻ, പി.എം റിയാസ്, എ.പി. കുഞ്ഞബ്ദുള്ള, വി.കെ. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. യു.ഡി.എഫ് ചെയർമാൻ വി. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. പൂത്തുകാട് രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.