നരിക്കുനി: പാലങ്ങാട് ഇരട്ടക്കുളത്തിനടുത്ത് മുക്കിടത്തിൽ മൂന്ന് മീറ്ററിലധികം താഴ്ചയിൽ വെള്ളം നിറഞ്ഞ കിണറ്റിൽ വീണ പോത്തിനെ നരിക്കുനി ഫയർ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി..ഇന്നലെ രാവിലെ കൃഷി സ്ഥലത്തു കെട്ടിയിരുന്ന പോത്തിനെ കാണാതായതിനെ തുടർന്ന് ഉടമസ്ഥൻ മുക്കിടത്തിൽ മുഹമ്മദും അയൽവാസികളും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് തൊട്ടടുത്ത് മുക്കിടത്തിൽ സുലൈമാന്റെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നരിക്കുനി ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ റൂബി വർഗീസ് , ഗണേശ്, അബ്ദുൽ ജലീൽ ,സിധീഷ് ,രജീഷ് ,പ്രീജിത് ,സത്യൻ തുടങ്ങിയ ഓഫീസർമാരും ഹോം ഗാർഡുമാരായ പ്രകാശൻ ,ചന്ദ്രൻ തുടങ്ങിയവരും പങ്കാളികളായി.