കടലുണ്ടി : മികച്ച സേവനത്തിനും ഗുണനിലവാര മികവിനും കടലുണ്ടി പഞ്ചായത്തിന് ഐ എസ് ഒ അംഗീകാരം ലഭിച്ചു. കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തനവികവിനാണ് ഈ അംഗീകാരം. വി കെ സി മമ്മദ് കോയ എം എൽ എ അംഗീകാര പത്രം കൈമാറി.
മണ്ണൂർ സിപ്പെക്സ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി കെ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട്, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രതിനിധികളായ ദിനേശ് ബാബു അത്തോളി, പിലാക്കാട്ട് ഷൺമുഖൻ, സിന്ധു പ്രദീപ്, എൻ കെ ബിച്ചിക്കോയ, ടി കെ ശൈലജ, എം. ഷഹർബാൻ, പ്രവീൺ ശങ്കരത്ത് , സി കെ ശിവദാസൻ , പാലായിൽ ഹരിദാസൻ എന്നിവർ സംസാരിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി രമേശൻ സ്വാഗതവും സെക്രട്ടറി കെ എം അബ്ദുൽ മുഖാദിർ നന്ദിയും പറഞ്ഞു.