അരൂർ : കേന്ദ്ര സർക്കാരിൻറെ കർഷക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൻറെ ഭാഗമായി അരൂരിൽ ടെലിഫോൺ എക്‌സ്‌ചേഞ്ച് പരിസരത്ത് കർഷക കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ്നം നടത്തി. ബിൽ കത്തിച്ചായിരുന്നു പ്രതിഷേധം.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മരക്കാട്ടേരി ദാമോദരൻ സമരം ഉദ്ഘാടനം ചെയ്തു. കോറോത്ത് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ. ഭാസ്‌കരൻ, പി.കെ. കണാരൻ, എൻ.കെ. വേണു, പി. സുധാകരൻ, പി. ശ്രീലത, എം. വിജയൻ എന്നിവർ പ്രസംഗിച്ചു.