കുറ്റ്യാടി: കാർഷിക ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവള്ളൂരിൽ കൃഷിയിടത്തിൽ മോദിയുടെ കോലം നാട്ടി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.പി ഷാജഹാൻ ഉദ്ഘാടനം ചെയ്തു . എഫ്.എം മുനീർ അദ്ധ്യക്ഷത വഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ആർ.കെ മുഹമ്മദ്, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ എ.പി മുനീർ, സാദിഖ് മണിയൂർ, എം.എം. മുഹമ്മദ്, ഇ.പി സലീം, റഫീഖ് മലയിൽ, ജൈസൽ കുറ്റ്യാടി, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഷബീർ കോട്ടപ്പള്ളി, കെ.വി തൻവീർ, അബ്ദുള്ള തൻഈം, എ.സി ജബ്ബാർ, ഫൈസൽ കണ്ണമ്പത്ത്കര, ഇ.കെ ഷഫാദ്, സി. അസ്ലം തിരുവള്ളൂർ, പി. കെ കാസിം തുടങ്ങിയവർ നേതൃത്വം നൽകി.