പേരാമ്പ്ര : ബി.ജെ.പി.യും യു.ഡി .എഫും നടത്തുന്ന സമരത്തെ തിരിച്ചറിയാനും തിരസ്കരിക്കാനും കേരളത്തിന്റെ മതേതര മനസ്സ് ഒറ്റകെട്ടായി നിൽക്കുമെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ.കെ. അബ്ദുൽ അസീസ് പറഞ്ഞു.
പേരാമ്പ്രയിൽ കോ-ലി-ബി സഖ്യത്തിനെതിരെ ഐ.എൻ.എൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി. ആലിക്കുട്ടി, വി.കെ. മൊയ്തു, അഹമ്മദ് ചെമ്പ്ര എന്നിവർ പ്രസംഗിച്ചു. വി.ടി.കെ അബ്ദുൽ സമദ്, വി.പി.കെ. തറുവയി, അസിസ് കിഴക്കൻ പേരാമ്പ്ര, ഇബ്രാഹിം പൊട്ടക്കുളം, അനസ്, അബ്ദുള്ള പുത്തലത്ത് എന്നിവർ നേതൃത്വം നൽകി.