പേരാമ്പ്ര: കൂരാച്ചുണ്ട് ബസ് സ്റ്റാൻഡിന് സമീപത്തെ രാജീവ് ഗാന്ധി സ്റ്റേഡിയം ദുരുപയോഗം ചെയ്യരുതെന്ന് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, പി.കെ സോബിൻ, ജോയി പനക്കവയൽ എന്നിവർ പ്രസംഗിച്ചു