fecilitation-centre

കൽപ്പറ്റ: കൊവിഡ് പ്രതരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലി, തോൽപ്പെട്ടി എന്നിവിടങ്ങളിൽ മിനി ബോർഡർ ഫെസിലറ്റേഷൻ സെന്റർ സജ്ജമായി.
സ്വാബ് കളക്‌ഷൻ ബൂത്ത്, പൊതുജനങ്ങൾക്കുള്ള ടോയ്‌ലെറ്റ്, രജിസ്‌ട്രേഷൻ കൗണ്ടർ, സ്റ്റാഫുകൾക്കുള്ള വിശ്രമമുറി, സ്റ്റാഫുകൾക്ക് പി പി ഇ കിറ്റ് ഒഴിവാക്കുന്നതിനുള്ള ഡോഫിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഫെസിലറ്റേഷൻ സെന്ററുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.

ജില്ലാ നിർമിതി കേന്ദ്രയാണ് നിർമാണം പൂർത്തികരിച്ചത്. ഇലക്ട്രിക്കൽ, പ്ലംബിംഗ് പ്രവൃത്തികളും പൂർത്തികരിച്ചിട്ടുണ്ട്.