anusmaranam
ബി.ജെ.പി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജയന്തിയിൽ നിന്ന്

പേരാമ്പ്ര: ബി.ജെ.പി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജയന്തി നടന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗം എൻ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. വി.സി ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറിമാരായ കെ.എം ഷിബി, രാഗേഷ് തറമ്മൽ, യുവമോർച്ച സംസ്ഥാന ട്രഷറർ കെ.അനൂപ്, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് മധു പുഴയരികത്ത്, ജുബിൻ ബാലകൃഷ്ണൻ, കെ.എം സുധാകരൻ, എ. ബാലചന്ദ്രൻ, രജീഷ് കണ്ടോത്ത്, കെ.കെ സുനോജ്, പി.കെ ബിജു കൃഷ്ണൻ, ടി.പി രാജേഷ്, ഇ. പവിത്രൻ, ബാബു പിലാറത്ത്, വിഷ്ണു കടിയങ്ങാട്, നിഖിൽ മോഹൻ, ജെ.ബി. ബിജു എന്നിവർ പങ്കെടുത്തു.