കുറ്റ്യാടി: പി.എസ്.സി വിവിധ റാങ്ക് ലിസ്റ്റുകളിലുള്ള ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാരത്തിനുമായി നിയമസഭയുടെ യുവജനകാര്യ യുവജനക്ഷേമ സമിതി ഒക്ടോബർ ഏഴിന് രാവിലെ 11ന് നിയമസഭാ സമുച്ചയത്തിൽ യോഗം ചേരും.
വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ മെയിൽ വിലാസം എന്നിവ സഹിതം ഈ മാസം 30 ന് വൈകിട്ട് 4 മണിക്ക് മുൻപ് yac@niyamasabha.nic.in ൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2512151, 2512430, 2512431, 2512423.