വടകര: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധമായ നടപടികൾക്ക് എതിരെ ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂക്കര പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരവിന്ദൻ മാടാക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഇ. നാരായണൻ നായർ മുഖ്യാഥിതിയായി. ബാബു ഒഞ്ചിയം, സി.കെ വിശ്വനാഥൻ, സുബിൻ മടപ്പള്ളി, പി.ടി.കെ നജ്മൽ, ജലജ വിനോദ്, സി.കെ വിജയൻ, സത്യൻ എടച്ചേരി, പ്രശാന്ത് നടുക്കണ്ടി, സുജിത്ത് ഒടിയിൽ, അൽത്താഫ് ഒഞ്ചിയം, അഖിൽ നന്ദാനത്ത്, അജിനാസ് താഴത്ത് തുടങ്ങിയവർ സംസാരിച്ചു.