കൊയിലാണ്ടി: ഒക്ടോബർ 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഫിഷിംഗ് ഹാർബർ ചടങ്ങിന്റെ
ഭാഗമായി സംഘാടക സമിതി രൂപികരിച്ചു. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഉദ്‌ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയാകും. മന്ത്രിമാരായ മേഴ്സക്കുട്ടിയമ്മ, ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, കെ. മുരളീധരൻ എം.പി, ജില്ലയിെലെ എം.എൽ.എ മാർ
കളക്ടർ എന്നിവർ പങ്കെടുക്കും.