കട്ടിപ്പാറ: ജനവാസ മേഖല പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള നീക്കത്തിനെതിരെ കട്ടിപ്പാറ യു.ഡി.എഫിന്റെ നേതൃത്വത്തിൽ കർഷക ലോംഗ് മാർച്ച് നടത്തി. കേരളത്തിൽ യു.ഡി.എഫ് പ്രസ്ഥാനം മലയോര ജനതയുടെ ഒരു തുണ്ട് ഭൂമി പോലും കൈയേറാൻ അനുവദിക്കില്ലെന്ന് സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത കെ മുരളീധരൻ എം.പി പറഞ്ഞു. പ്രേംജി ജെയിംസ്, മൊയത്ത് മുഹമ്മദ്, ആയിഷക്കുട്ടി സുൽത്താൻ, മുഹമ്മദ് ഷാഹിം എന്നിവർ പ്രസംഗിച്ചു.
കെ.കെ ഹംസ ഹാജി, താര അബ്ദുറഹിമാൻ ഹാജി, അനിൽ ജോർജ്, ഷംസീർ കക്കാട്ടുമ്മൽ, ബിജു കണ്ണന്തറ, ഷംസീർ മൊയത്ത്, ബെന്നി ടി. ജോസഫ്, ഷാഫി സക്കറിയ, ബാബു, അബ്ദുൾ അസീസ്, വത്സമ്മ അനിൽ, ബീന ജോർജ്, നയിം, വി.പി ബാബു, വിജീഷ് കീഴഞ്ചേരി എന്നിവർ നേതൃത്വം നൽകി.