photo
ആചാര്യ വിനോബാ ഭാവെയുടെ ഭൂദാന പദയാത്രയിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനി ഒ.വി.പിറുങ്ങനെ ബാലുശ്ശേരി ബാപ്പുജി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വീട്ടിലെത്തി പൊന്നാട അണിയിച്ചപ്പോൾ

ബാലുശ്ശേരി: ആചാര്യ വിനോബാ ഭാവെയുടെ 125-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഭൂദാനപദ യാത്രയിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളായ ഒ.വി പിറുങ്ങൻ, കരുമല നങ്ങോലത്ത് നാരായണൻ നായർ എന്നിവരെ ബാലുശ്ശേരി ബാപ്പുജി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പൊന്നാടയണിച്ചു. 1957 ജൂലായിൽ ഭൂദാനപ്രസ്ഥാനത്തിന്റെ പ്രചരണാർത്ഥം കേരളത്തിലെത്തിയ ആചാര്യ വിനോബാ ഭാവെയുടെ നേതൃത്വത്തിൽ നടന്ന പദയാത്രയിലാണ് എകരൂലിൽ നിന്ന് കൊയിലാണ്ടി മൂടാടിയിലേക്ക് ഒ.വി. പിറുങ്ങനും കരുമല നാരായണൻ നായരും പങ്കെടുത്തത്. ട്രസ്റ്റ് അംഗങ്ങളായ ടി.പി ബാബുരാജ്, കെ.എ കൃഷ്ണൻ, അഡ്വ.വി.പി വിനോദ്, എൻ.പ്രഭാകരൻ , രാജൻ ബാലുശ്ശേരി എന്നിവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.