വടകര: കർഷകരുടേയും കൃഷിയുടേയും മരണ ബിൽ പാസാക്കിയ ബി.ജെ.പി സർക്കാരിനെതിരെ സമരം അനിവാര്യമെന്ന് ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ അഭിപ്രായപ്പെട്ടു. കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ മന:സാക്ഷി പണയപ്പെടുത്തിയ മോദി സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോമ്പാല പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ബാബു ഒഞ്ചിയം, ടി.വി സുധീർ കുമാർ, സി.കെ വിശ്വനാഥൻ, പി. രാഘവൻ, വി.കെ അനിൽകുമാർ, അശോകൻ ചോമ്പാല, പി.കെ കോയ, കെ.പി വിജയൻ, എം. ഇസ്മായിൽ, കെ.പി ജയകുമാർ, കെ.പി രവീന്ദ്രൻ, കെ. അൻവർ ഹാജി, കെ. സോമൻ എന്നിവർ സംസാരിച്ചു.