വടകര: അഴിയൂരിൽ തൊഴിലുറപ്പ് പദ്ധതിയിലെ മെറ്റിരിയൽ പ്രവർത്തിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപയുടെ റോഡ് പ്രവർത്തി തുടങ്ങി. 253 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്ന 360 മീറ്റർ റോഡ് സോളിംഗ് പ്രവർത്തിയാണ് തുടങ്ങിയത്. ഏഴാം വാർഡ് വാണിയത്ത് മുക്ക് കുന്നുമ്മൽ റോഡ് പ്രവർത്തി പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വഫ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ്ബ്, തൊഴിലുറപ്പ് ഓവർസിയർ കെ. രഞ്ജിത്ത്, തൊഴിലുറപ്പ് മാറ്റ് വി.കെ സുധ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ പഞ്ചായത്തിലെ ഒമ്പതാമത്തെ റോഡ് പ്രവർത്തിയാണിത്.