ചേളന്നൂർ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ കാർഷിക ബില്ലിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേളന്നൂർ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ. ഖാദർ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രാജേന്ദ്രൻ, ബ്ലോക്ക് ഭാരവാഹികളായ വി.എം. ചന്തുക്കുട്ടി, പി. ശ്രീധരൻ, വി. ജിതേന്ദ്രനാഥ്, കെ.പി. രമേശ് കുമാർ, പി.കെ. കവിത, പി.പി. നൗഷീർ, ആലിക്കുട്ടി, വി.വി.ടി പ്രേമദാസൻ, മണ്ഡലം നേതാക്കളായ എ. വേണുഗോപാൽ, സി.കെ. ഷാജി, നന്ദകുമാർ, ശ്രീരാജ്, പി. ഭരതൻ, സുനിൽകുമാർ, രാജൻ, സി. രാധാകൃഷ്ണൻ, ചോയിക്കുട്ടി, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി പി. ബവീഷ്, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൗരി പുതിയോത്ത്, വി.എം. ഷാനി സുജ രമേശ്, ഷാനി, കെ.എം. സരള, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് രാഗിൻ തുടങ്ങിയവർ സംസാരിച്ചു