പേരാമ്പ്ര: പേപ്പട്ടിയുടെ കടിയേ​റ്റ് പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്താളി സ്വദേശി ബാലൻ (55), നിഷ (28), കല്ലൂർ സ്വദേശി ചന്തു (72) എന്നിവർക്കാണ് കടിയേ​റ്റത്. കടിയങ്ങാട്, പുല്ല്യോട്ട് , കല്ലൂർ പ്രദേശങ്ങളിലാണ് സംഭവം.