കുറ്റ്യാടി: വൈദ്യുതി ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ബോർഡ് മാനേജ്മെന്റ് നീക്കം നടത്തിയാൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി ധനപാലൻ പറഞ്ഞു. കെ ഫോൺ പദ്ധതി 1800 കോടിക്ക് ടെൻഡർ നൽകിയ കെ.എസ്.ഇ.ബി സർക്കാരിലേക്ക് തുക നൽകണമെന്ന് നിർബദ്ധമുണ്ടെങ്കിൽ തനത് ഫണ്ടിൽ നിന്നോ എസ്.ബി.ഐയിൽ ഓവർ ഡ്രാഫ്റ്റ് എടുത്തോ നൽകണം. കെ.എസ്.ഇ.ബി.എല്ലിലെ ഇടത് ഓഫീസർമാരുടെ സംഘടനയുടെ നിർദ്ദേശപ്രകാരം കെ.എസ്.ഇ.ബി.എൽ ഫണ്ടിൽ നിന്ന് 27 കോടി രൂപ കഴിഞ്ഞ പ്രാവശ്യം ബോർഡ് ഫണ്ടിൽ നിന്ന് നൽകിയിരുന്നു. ഫുൾ ബോർഡ് യോഗം കൂടി എടുക്കേണ്ട തീരുമാനം ചിലർ ഒറ്റയ്ക്ക് എടുക്കുകയാണെന്നും കോൺഫെഡറേഷൻ വ്യക്തമാക്കി.