രോഗമുക്തർ 403
കോഴിക്കോട്: ജില്ലയിൽ ഇന്നലെ 956 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ ഇവിടെയാണ്. ജില്ലയിലെ ഏറ്റവും കൂടിയ പ്രതിദിന എണ്ണമാണിതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു.
പോസിറ്റീവായവരിൽ 879 പേർക്കും സമ്പർക്കം വഴിയാണ് രോഗം. 29 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേരും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന 43 പേരും പോസിറ്റീവായി. രോഗബാധിതരിൽ 7 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5,782 ആയി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 403 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് വന്നവർ
ഫറോക്ക് 2, ചേമഞ്ചേരി 1, നാദാപുരം 1, പുതുപ്പാടി 1.
അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ
കൊടുവളളി 24 , പുതുപ്പാടി 7, ഫറോക്ക് 4, കൊടിയത്തൂർ 3, മണിയൂർ 3, ചെങ്ങോട്ടുകാവ് 1, നാദാപുരം 1.
ഉറവിടം വ്യക്തമല്ലാത്തവർ
വടകര 6, തിക്കോടി 3, ചെങ്ങോട്ടുകാവ് 2, കായണ്ണ 2, കൊടുവളളി 2, മാവൂർ 2, പേരാമ്പ്ര 2, തുണേരി 2, ചേമഞ്ചേരി 1, ഫറോക്ക് 1, കാരശ്ശേരി 1, നാദാപുരം 1, രാമനാട്ടുകര 1, തുറയൂർ 1, തിരുവളളൂർ 1, ചോറോട് 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 277 (ബേപ്പൂർ, അരക്കിണർ, നടുവട്ടം, വെള്ളിമാടുകുന്ന്,കുതിരവട്ടം, ബേപ്പൂർ പോർട്ട്, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണർ, മാത്തോട്ടം, ചക്കുംകടവ്, എരഞ്ഞിക്കൽ,
ചക്കുംകടവ്, സിവിൽ സ്റ്റേഷൻ, കൊമ്മേരി, തടമ്പാട്ടുത്താഴം, വേങ്ങേരി, കല്ലായി, റാം മോഹൻ റോഡ്, മൂഴിക്കൽ, പാളയം, കാരപ്പറമ്പ്, മെഡിക്കൽ കോളേജ്, കുതിരവട്ടം, പയ്യാനക്കൽ, പൊക്കുന്ന്, പുതിയറ, ചെലവൂർ, പുതിയപാലം, വെളളിമാടുകുന്ന്, ജാഫർഖാൻ കോളനി, കിണാങ്കുരി, മാറാട്, നെല്ലിക്കോട്, കുറ്റിയിൽത്താഴം, കാളാണ്ടിത്താഴം, നല്ലളം, മുഖദാർ, പണിക്കർ റോഡ്, വൈ. എം.സി
എ. ക്രോസ് റോഡ്, കൊളത്തറ, അശോകപുരം ), ചെക്യാട് 124, വടകര 44, ഫറോക്ക് 35, എടച്ചേരി 35, കുരുവട്ടൂർ 30, നാദാപുരം 28, ചോറോട് 26, കക്കോടി 24, മണിയൂർ 23, പേരാമ്പ്ര 21, കൊയിലാണ്ടി 20, ഓമശ്ശേരി 19, തിക്കോടി 17, ഒളവണ്ണ 15, കൊടിയത്തൂർ 12, ചേളന്നൂർ 12, കൊടുവളളി 11, പെരുവയൽ 10, കുന്ദമംഗലം 6, കിഴക്കോത്ത് 5, തലക്കുളത്തൂർ 5, തുറയൂർ 5.
ആരോഗ്യപ്രവർത്തകർ
കോഴിക്കോട് കോർപ്പറേഷൻ 2, നാദാപുരം 2, ഉണ്ണികുളം 1, ചെക്യാട് 1, മാവൂർ 1.
കോർപ്പറേഷൻ പരിധിയിൽ
കടുത്ത നിയന്ത്രണം
കോഴിക്കോട് : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ നിയന്ത്രണം കർശനമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് കടുത്ത നിയന്ത്രണം.
രാഷ്ട്രീയ പാർട്ടികളുടെതുൾപ്പെടെയുള്ള പൊതുപരിപാടികൾക്ക് അഞ്ചു പേരിൽ കൂടാൻ പാടില്ല.
വിവാഹച്ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കാണ് അനുമതി.
പങ്കെടുക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. കണ്ടെയ്ൻമെന്റ് സോൺ പരിധിയിൽ നിന്ന് പുറത്തുപോവുന്നത് കർശനമായി തടയും. ആരാധനാലയങ്ങളിൽ 50 പേർക്ക് മാത്രമാകും പ്രവേശനം.
ജിം, ഫുട്ബാൾ ടർഫ്, സ്വിമ്മിംഗ് പൂൾ, ഓഡിറ്റോറിയം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ തുറക്കാൻ പാടില്ല. മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, തുറമുഖങ്ങൾ എന്നിവ നിയന്ത്രിത മേഖലകളാക്കി. ആറടി സാമൂഹിക അകലം കർശനമാക്കി. ആളുകൾ കുടുതൽ എത്തുന്ന ഇടങ്ങളിൽ മുതിർന്ന പൊലീസ് ഓഫീസർമാരും ക്യുക്ക് റെസ്പോൺസ് ടീമും ഉണ്ടാവും. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും.