പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 30 പേർക്ക് കൊവിഡ്. 115 പേർക്കാണ് പരിശോധന നടത്തിയത്. രോഗികളായവരിൽ 24 പേർ പേരാമ്പ്ര പഞ്ചായത്തിലുള്ളവരാണ്. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് പേർക്കും നൊച്ചാട്ടെ മൂന്ന് പേർക്കും കോട്ടൂരിലെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.പേരാമ്പ്ര 13 ാം വാർഡിൽ 19 പേർക്കും ഒന്നാം വാർഡിൽ രണ്ട് പേർക്കും 4, 14, 18 വാർഡുകളിലെ ഓരോരുത്തർക്കുമാണ് പേരാമ്പ്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്.13 ാം വാർഡിൽ ഒരേ സ്ഥാപനത്തിലെ 18 വിദ്യാർത്ഥികൾ ഉൾപ്പെടെ 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി രോഗ വ്യാപനം കുറഞ്ഞ പേരാമ്പ്രയിൽ രോഗികൾ കൂടിയത് ആശങ്ക ഉയർത്തി.എന്നാൽ ആശങ്ക വേണ്ടെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു .കൂത്താളി ഗ്രാമപഞ്ചായത്തിൽ 82 പേർക്ക് നടത്തിയ പരിശോധനയിൽ എല്ലാവർക്കും നെഗറ്റീവായത് ആശ്വാസമായി.