കാസർകോട്: കൊവിഡ് മരണങ്ങളുടെ സാഹചര്യത്തിൽ ചെറുപ്പക്കാർക്കിടയിലെ മരണ സംഖ്യ കുറക്കാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന 'ദി എൻഡ് ഓഫ് റീമൈൻഡർ' എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം പൈക്കയിലും പരിസരത്തുമായി ആരംഭിച്ചു. ഫറിസ്ത ക്രിയേഷന്റെ ബാനറിൽ ആരോഗ്യ വകുപ്പിന്റെയും ഏഴാം വാർഡ് ജാഗ്രതാ സമിതിയുടെയും സഹകണത്തോടെ പൈക്കയിലെ ഒരു കൂട്ടം യുവാക്കളാണ് പിന്നിൽ പ്രവർത്തിക്കുന്നത്. പ്രശസ്ത ചിത്രകാരൻ പി.എസ്. പുണിച്ചിത്തായ പൈക്ക ബാലടുക്കയിൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്രഫ് ഫിലിം പോസ്റ്റർ പി.എസ് പുണിച്ചിത്തായക്ക് കൈമാറി. ടീം ബഹ്‌റൈൻ ഗ്രൂപ്പിലെ ഷാഫി പൈക്ക ആണ് സംവിധായകൻ. ബി.സി കുമാരൻ കഥയും, മനാഫ് പൈക്ക, റഹീം പൈക്ക, റാഷി പാറപ്പള്ളി എന്നിവർ തിരക്കഥയും ചെയ്യുന്നു. ബി.ആർ. ഗോപാലൻ, ബി. മൊയ്തീൻ കുഞ്ഞി, ഒ.പി.ഹനീഫ, ബി.എ. ഹമീദ്, ജയചന്ദ്രൻ പൊട്ടിപ്പലം, ബി.സി. കുമാരൻ, നിത്യൻ നെല്ലിത്തല, ബി.കെ. ബഷീർ പൈക്ക, ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എസ്. രാജേഷ്, ഹാസിഫ് സുലൈമാൻ, നഴ്‌സ് ആശമോൾ എന്നിവർ സംസാരിച്ചു. ഷാഫി ചൂരിപ്പള്ളം സ്വാഗതവും വാർഡ് തല നോഡൽ ഓഫീസർ രതീഷ് നെക്രാജെ നന്ദിയും പറഞ്ഞു.