photo
കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ.കിനാലൂർ മേഖലാ കമ്മിറ്റി

ബാലുശ്ശേരി: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ ബില്ലിനെതിരെ ഡി.വൈ.എഫ്.ഐ കിനാലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടത്തിറങ്ങി കർഷകസമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. "വൈറസിനൊപ്പം കർഷകവിരുദ്ധരെയും പ്രതിരോധിക്കാം" എന്ന മുദ്രാവാക്യമുയർത്തിയുള്ള സമരം ഡി.വൈ.എഫ്. ഐ മേഖലാ പ്രസിഡന്റ് യദു വിജയ് ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡൻ്റ് അനുഗ്രഹ പി. രാജ് അദ്ധ്യക്ഷത വഹിച്ചു.. സുഭീഷ് ഐ.ടി സ്വാഗതം പറഞ്ഞു. പി.എൻ ബിജേഷ്, അനുഗ്രഹ പേരൂർ എന്നിവർ നേതൃത്വം നൽകി.