father
ഫാ. സെബാസ്റ്റ്യൻ

മാനന്തവാടി: മാനന്തവാടി രൂപതയിലെ നരിവാലമുണ്ട സെന്റ് ജോസഫ്സ് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പാറയിൽ (ബാബു, 50) നിര്യാതനായി.

ന്യൂമാൻസ് കോളേജ് പ്രിൻസിപ്പൽ, ദ്വാരക സീയോൻ ധ്യാനകേന്ദ്രം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നേരത്തെ ഷിക്കാഗോ, ഇറ്റലി ഇടവകകളിലും മാനന്തവാടി കത്തീഡ്രലിലും സേവനമനുഷ്ഠിച്ചിരുന്നു.

മാനന്തവാടി രൂപത മൈനർ സെമിനാരി, ആലുവ കാർമ്മൽ ഗിരി പൊന്തിഫിക്കൽ സെമിനാരി, റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു പഠനം. 1996 - ൽ ബിഷപ്പ് ജേക്കബ് തൂങ്കുഴിയിൽ നിന്നാണ് വൈദിക പട്ടം സ്വീകരിച്ചത്.

മാനന്തവാടി കോട്ടത്തറ പരേതരായ പാറയിൽ ജോസഫിന്റെയും ത്രേസ്യയുടെയും മകനാണ്. സഹോദരങ്ങൾ: ഡോ. തോമസ് പാറയിൽ (സി എം ഐ സഭ വൈദികൻ), ജെയിംസ് (കോട്ടത്തറ), ആന്റണി (കോട്ടത്തറ), ജോസഫ് (പെരിന്തൽമണ്ണ), വിൻസെന്റ് (കോട്ടത്തറ), മായ.

സംസ്കാരം ഇന്ന് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ശേഷം ദ്വാരകയിലെ വൈദിക സെമിത്തേരിയിൽ നടക്കും.