പേരാമ്പ്ര: കരുവോട് പാടശേഖര സമിതിയും, ചെറുവണ്ണൂർ പഞ്ചായത്തും സംസ്ഥാന ഫിഷറിസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഒരു നെല്ലും മീനും പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു ഉദ്ഘാടനം ചെയ്തു. കരുവോട് പാടശേഖര സമിതി പ്രസിഡന്റ് സി.എം കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അക്വകൾച്ചറൽ ജില്ലാ കോ-ഓർഡിനേറ്റർ നവീൻ, അക്വകൾച്ചർ താലൂക്ക് കോ ഓർഡിനേറ്റർ സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. പാടശേഖര സമിതി സെക്രട്ടറി കെ.പി അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.