കൊയിലാണ്ടി: നന്തിയിൽ നിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ ട്രെയിനിടിച്ച് ദമ്പതികൾ തത്ക്ഷണം മരിച്ചു. കടലൂർ കോടിക്കൽ സ്വദേശികളായ പുതിയോട്ടിൽ അബ്ദുള്ള (71), ഭാര്യ അസ്മ (56) എന്നിവർക്കാണ് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷനടുത്താണ് അപകടം.
വെള്ളറക്കാട്ടെ താമസസ്ഥലേത്തേക്ക് റെയിൽ പാളത്തിന്റെ ഓരം ചേർന്ന് നടന്നുപോവുകയായിരുന്നു ഇരുവരും. ക്ഷീണം തോന്നിയപ്പോൾ അബ്ദുള്ള പാളത്തിൽ ഇരുന്നു. പെട്ടെന്ന് ട്രെയിൻ വരുന്നതു കണ്ട് അസ്മ
ഭർത്താവിനെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും ഇരുവരെയും ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റെയിൽവെ സ്റ്റാഫിനായി സർവീസ് നടത്തുന്ന ട്രെയിനാണ് ഇടിച്ചത്.
ദമ്പതികളുടെ മക്കൾ: ജമീല,നൗഷാദ്, ഷറഫുദ്ദീൻ, റഷീദ, റബീന. മരുമക്കൾ: സീനത്ത്, സജ്ന, മുസ്തഫ, അഷറഫ്.
സഹോദരങ്ങൾ: അബൂബക്കർ, യൂസഫ്, ബഷീർ, റഷം.
നന്തിയിൽ നിന്നെത്തിയ പൊലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.