വടകര : അഴിയൂർ ഗ്രാമ പഞ്ചായത്തിലെ ആകെ ഉള്ള 18 വാർഡുകളിൽ പകുതിയിൽ വനിതകൾക്ക് സംവരണമുള്ളവാർഡുകൾ നറുക്കെടുപ്പിലൂടെ നിജപ്പെടുത്തി. 1,5,6,10,11,12,13, 17, 18 എന്നീ വാർഡുകൾ വനിതകൾക്കും ഒമ്പതാം വാർഡ് കല്ലാമല എസ്.സി.ജനറൽ വിഭാഗത്തിനും സംവരണം ചെയ്തു. കലക്ടറ്റേറിൽ നടന്ന നറുക്കെടുപ്പിൽ ജില്ലാ കലക്ടർ സാംബശിവ റാവുവാണ് നറുക്കെടുത്തത്, ഡെപ്യൂട്ടി കലക്ടർ ടി ജനിൽകുമാർ, അഴിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ക്ളർക്ക് ഷോളി എന്നിവർ സംബന്ധിച്ചു.