മേപ്പയ്യൂർ:ആവശ്യക്കാർക്ക് നേരിട്ട് പഞ്ചായത്ത് ഓഫീസിൽ ഹാജരാകാതെ എല്ലാ വിധ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേൺസ് സിസ്റ്റത്തിൽ ഇനി മേപ്പയ്യർ പഞ്ചായത്തും. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 150 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഐ.എൽ.ജി.എം.എസ് മേപ്പയ്യൂർ പഞ്ചായത്ത് തല ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റീന അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ.ടി.രാജൻ, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ഇ.ജയ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂസഫ് കോറോത്ത്, പഞ്ചായത്ത് അംഗങ്ങളായ ഭാസ്കരൻ കൊഴുക്കല്ലൂർ, ആന്തേരി കമല ,വി.ഇ.ഒ.രജീഷ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജേഷ് അരിയിൽ സ്വാഗതം പറഞ്ഞു.