കോഴിക്കോട്: താലൂക്ക് ഓഫീസിലെ ഏഴ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താലൂക്ക് ഓഫീസ് ഒക്ടോബർ നാലു വരെ അടച്ചിടാൻ തീരുമാനിച്ചതായി തഹസിൽദാർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്ധപ്പെട്ടിട്ടുളളവർ സ്വയം നിരീക്ഷണത്തിൽപോകണം. അഞ്ചു മുതൽ ഓഫീസ് പ്രവർത്തിക്കും.