photo
പിടിയിലായ വിഷ്ണു, ജിഹാസ്

ബാലുശ്ശേരി: കാർഷികോത്പ്പന്നങ്ങളും മറ്റും മോഷണം നടത്തുന്ന രണ്ട് പേർ പൊലീസ് പിടിയിലായി. മലപ്പുറം എടവണ്ണപ്പാറ മുണ്ടക്കൽ വിഷ്ണു (23), അരീക്കോട് ഉഗ്രപുരം ജിഹാസ് (20) എന്നിവരാണ് പിടിയിലായത്. എം.എം പറമ്പ് വാളന്നൂരിൽ നിന്ന് ഗോഡൗണിന്റെ പൂട്ട് പൊളിച്ച് 50,000 രൂപയുടെ അടക്ക മോഷ്ടിച്ചു. താമരശേരിയിലെ വെട്ടി ഒഴിഞ്ഞ തോട്ടത്തിലും സമാനമായ മോഷണം നടത്തി. പ്രതികളെ സി.ഐ.ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ എസ്.ഐ പ്രജീഷ് കെ. , എസ്.ഐമാരായ മധു , വിനോദ് കുമാർ ,എ.എസ്.ഐ പൃഥ്വീരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.