ബാലുശ്ശേരി: കയർ ബോർഡിന്റെയും ഐ.ഡി.സി. താമരശ്ശേരിയുടെയും സഹകരണത്തോടെ സർവോദയം ട്രസ്റ്റ് ബാലുശ്ശേരി എസ്.സി വിഭാഗത്തിലെ വനിതകൾക്കായി ഒരുക്കുന്ന രണ്ട് മാസത്തെ കയർപിരി പരിശീലനം ബാലുശ്ശേരി കൈരളി റോഡിലെ ഹയർ ഗുഡ്‌സ് മിനി ഓഡിറ്റോറിയത്തിൽ തുടങ്ങി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സുമ വെള്ളച്ചാലൻകണ്ടി ഉദ്ഘാടനം നിർവഹിച്ചു. സർവോദയം ട്രസ്റ്റ് ചെയർമാൻ കെ.പി. മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുധാകരൻ , മുൻ ഗ്രാമ പഞ്ചായത്ത് അംഗം യു.കെ.വിജയൻ, ജനശ്രീ ബ്ലോക്ക് ചെയർമാൻ എ.എം.സുനിൽകുമാർ, സുമതി, ലിജു എന്നിവർ സംസാരിച്ചു. ചടങ്ങിന് ട്രസ്റ്റ് വൈസ് ചെയർമാൻ ഭരതൻപുത്തൂർ വട്ടം സ്വാഗതവും ട്രസ്റ്റ് അംഗം കുന്നോത്ത് മനോജ് നന്ദിയും പറഞ്ഞു.