1
1 പയ്യോളി നഗരസഭക്കെതിരെ ബിജെ.പി.നടത്തിയ പ്രധിഷേധം

പയ്യോളി: പയ്യോളി സ്വദേശിയായ 80കാരൻ കൊവിഡ് ബാധിച്ച് കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ മരിക്കാനിടയായത് നഗരസഭയുടെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പയ്യോളി നഗരസഭക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. വീട്ടിൽ പോസിറ്റീവായരോടൊപ്പം രോഗമില്ലാത്ത 80കാരനെ പാർപ്പിച്ചതിന്റെ ദുരന്തമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.യൂത്ത് കോൺഗ്രസ്‌ മുനിസിപ്പൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി ഇ.കെ ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. ഏഞ്ഞിലാടി അഹമ്മദ്, അമീൻ വായോത്ത്, ദിലീപ് മൂലയിൽ എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ പയ്യോളിയിൽ പ്രതിഷേധ പ്രകടനം നടത്തി. പുത്തുക്കാട്ട് രാമകൃഷ്ണൻ, മഠത്തിൽ അബ്ദുറഹ്മാൻ, പി.ബാലകൃഷ്ണൻ, ഇ.ടി പത്മനാഭൻ, അസീസ് ഹാജി, കെ ടി വിനോദൻ, ഇ.കെ ശീതൾ രാജ്, കെ.പി. സി. ഷുക്കൂർ, മുജേഷ് ശാസ്ത്രി ,വി .പി സുധാകരൻ ,ഏങ്ങിലാടി അഹമ്മദ്, ഏ.വി സക്കരിയ എന്നിവർ നേതൃത്വം നൽകി. യൂത്ത് ലീഗ്, ബി.ജെ.പി എന്നീ സംഘടനകളും മുനിസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.