നടുവണ്ണൂർ: പ്രശസ്ത കവി പരേതനായ എൻ.എൻ. കക്കാടിന്റെ സഹോദരൻ അവിടനല്ലൂരിലെ കക്കാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരി (83) നിര്യാതനായി. താന്ത്രികാചാര്യനും ജ്യോതിഷ പണ്ഡിതനും ചിത്രകാരനുമായിരുന്നു. ഉള്ള്യേരി ആതകശ്ശേരി ശിവക്ഷേത്രം, കന്നൂർ തൃക്കോവിൽ മഹാവിഷ് ണു ക്ഷേത്രം, പാലോറ ശിവക്ഷേത്രം തുടങ്ങി നൂറിൽപ്പരം ക്ഷേത്രങ്ങളുടെ തന്ത്രിയായിരുന്നു.
ഭാര്യ: പാർവതി അന്തർജ്ജനം (മലപ്പുറം പൂക്കോട്ടൂർ കക്കാട്ടില്ലം). മക്കൾ: ദയാനന്ദൻ നമ്പൂതിരി, ദേവാനന്ദൻ നമ്പൂതിരി (ഇരുവരും തന്ത്രിമാർ). മരുമകൾ: സ്മിത അന്തർജനം.
മറ്റു സഹോദരങ്ങൾ: പരേതരായ പുരുഷോത്തമൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദേവകി അന്തർജനം (ഏളപ്പില ഇല്ലം മേപ്പയ്യൂർ).