പയ്യോളി: പയ്യോളി തീരദേശ ഡിവിഷനിൽ എൺപതുകാരൻ കൊവിഡ് ബാധിച്ച് മരിക്കാനിടയായത് പയ്യോളി നഗരസഭ അധികൃതരുടെ കൃത്യവിലോപം മൂലമാണെന്ന് മുസ്ലിം ലീഗ്
മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു.
സായിവിൻറെകാട്ടിൽ ഗംഗാധരനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
രോഗബാധിനായ കുടുംബാംഗത്തോടൊപ്പം ഇദ്ദേഹത്തെ വീട്ടിൽ തന്നെ പാർപ്പിച്ചതിനെ തുടർന്നാണ് പിന്നീട് പോസിറ്റീവായത്. 65 ന് മുകളിലുള്ളവർക്ക് രോഗം പകരാൻ സാദ്ധ്യത ഏറെയാണെന്നിരിക്കെ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.