നാദാപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കല്ലാച്ചി ഗവ. ഹൈസ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ മൂന്നിനു രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.
കിഫ്ബി ഫണ്ടിൽ നിന്നുള്ള മൂന്നു കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണം. മൂന്നു നില കെട്ടിടത്തിൽ ക്ലാസ് റൂമുകൾക്കു പുറമെ കോൺഫറൻസ് ഹാൾ, ഡൈനിംഗ് ഹാൾ തുടങ്ങിയവയുമുൾപ്പെടും. യു.എൽ. സി. സി.എസ് ആണ് പ്രവൃത്തി ഏറ്റെടുത്തത്.
ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക്ക്, ഇ.കെ.വിജയന്‍ എം. എല്‍. എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി..എച്ച്.ബാലകൃഷ്ണന്‍, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സഫീറ, അഹമ്മദ് പുന്നക്കല്‍, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.