കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയാകും.
ഹാർബർ നിർമ്മാണത്തിനായി 63.99 കോടി രൂപയാണ് ചെലവഴിച്ചത്.
ഹാർബറിൽ പുലിമുട്ടുകൾ, വാർഫുകൾ, ലേലപ്പുരകൾ, ലൈറ്റിംഗ് സംവിധാനങ്ങൾ, അഴുക്കുചാലുകൾ, ജലലഭ്യത, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ, കടമുറികൾ തുടങ്ങിയവ സജ്ജീകരിച്ചു. ഡീസൽ ബങ്കിന്റെ പ്രവൃത്തി 50 ശതമാനം പൂർത്തിയായി.
ചടങ്ങിൽ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, കെ. മുരളീധരൻ എം.പി, എം.എൽ.എ. മാരായ കെ. ദാസൻ, വി.കെ.സി മമ്മദ് കോയ, എം.കെ മുനീർ, എ. പ്രദീപ് കുമാർ, സി.കെ നാണു, ജില്ലാ കളക്ടർ സാംബശിവറാവു, നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി, സാമൂഹിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.