കോട്ടയം: ഗുരുദേവന്റെ മദ്യ വിരുദ്ധ സന്ദേശത്തിന്റെ ശതാബ്ദി ആഘോഷം ഒരുവർഷം നീളുന്ന മദ്യ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തങ്ങൾക്കായി മാറ്റിവച്ച് ഗുരുനാരായണ സേവാനികേതൻ. ഗുരുജയന്തി ദിനമായ ഇന്ന് ഗുരുനാരായണ സേവനികേതനിൽ സ്വാമി അസ്പർശനന്ദ ഉദ്ഘാടനം ചെയ്യും. കെ.എൻ ബാലാജി അദ്ധ്യക്ഷനായിരിക്കും. ഗുരുനാരായണ സേവനികേതനിലെ ധർമ്മ പ്രചാരകർ മദ്യവിരുദ്ധ പ്രതിജ്ഞ ചെയ്യും. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു ബോധവത്കരണം, ജംഗ്ഷനുകളിൽ ഡോകുമെന്ററി പ്രദർശനം,പോസ്റ്റർ പ്രചാരണം, മദ്യവിമുക്തി നേടണം എന്ന് ആഗ്രഹിക്കുന്നവർക്കായി പ്രത്യേക കൗൺസലിംഗുകൾ, കുട്ടികൾക്കായി പ്രത്യേക ഓൺലൈൻ ക്ലാസുകൾ, ഭവനസന്ദർശനം, ഗുരുവിന്റെ പേരിൽ ഡീ-അഡിഷൻ സെന്റർ ആരംഭിക്കുക എന്നിവയാണ് പ്രധാന പരിപാടികൾ. കെ.എൻ. ബാലാജി , ടി.സുനിൽകുമാർ, ആശാപ്രദീപ്, സി.എ ശിവരാമൻ, കെ.ജി. സതീഷ്‌കുമാർ, ടി.എസ് രാജേന്ദ്രപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ശ്രീ നാരായണ ധർമ്മ പ്രചാരകരുടെ വിപുലമായ ടീമാണ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. രാവിലെ ഗുരുപൂജ, ശാന്തി ഹോമം ഭജൻസ് എന്നിവയുമുണ്ട്. സേവാനികേതന്റെ ഫെയ്സ് ബുക്ക് പേജിൽ ലൈവായി സംപ്രേക്ഷണം ചെയ്യും.