കുമരകം : കൊവിഡിന്റെ പശ്ചാത്തലത്തിൽ ആളും ആരവുമില്ലാതെ കുമരകത്ത് ശ്രീനാരായണ ജയന്തി ജലോത്സവം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ശ്രീകുമാരമംഗലം ദേവസ്വത്തിൽ നിന്ന് ഗുരുദേവന്റെ ഛായാചിത്രം അലങ്കരിച്ച വള്ളവും നാമമാത്രമായ ചെറുവള്ളവും കോട്ടത്തോട്ടിലൂടെ യാത്ര പുറപ്പെടും. പരമാവധി ആളെക്കുറച്ചാവും ചടങ്ങ് നടക്കുക. കുമരകം ബോട്ട് റേസ് ക്ളബ് വള്ളങ്ങളെ സ്വീകരിക്കും. ചടങ്ങുകൾക്ക് ശ്രീകുമാര മംഗംല ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി അശോകൻ, സെക്രട്ടറി കെ.ഡി.സലിമോൻ തുടങ്ങിയവർ നേതൃത്വം നൽകും.