ladu

പാലാ : രണ്ടില ലഡു പങ്കുവച്ച് മാണിസാറിന്റെ ഭാര്യ കുട്ടിയമ്മയും. കേരള കോൺഗ്രസ് (എം) എന്ന പേരും പാർട്ടി ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയിൽ പ്രവർത്തകർക്കൊപ്പം സന്തോഷം പങ്കിടുകയാണ് കരിങ്ങോഴയ്ക്കൽ തറവാട്. രാവിലെ രണ്ടിലയുള്ള ലഡു പങ്കിട്ടാണ് കുടുംബാംഗങ്ങൾ സന്തോഷം പങ്കുവച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസാണ് ചിത്രം പങ്കുവച്ചത്. നേരത്തെ പാർട്ടി പേരും ചിഹ്നവുമൊക്കെ ജോസ് കെ മാണി വിഭാഗത്തിന് ലഭിക്കാത്തതിൽ കുടുംബത്തിനും ഏറെ വിഷമമുണ്ടായിരുന്നു.