കട്ടപ്പന: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ കോൺഗ്രസ് ഓഫീസുകൾക്കുനേരെ അക്രമം. ഡി.വൈ.എഫ്.ഐ. കട്ടപ്പനയിൽ നടത്തിയ പ്രകടനത്തിനിടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തതായി നേതാക്കൾ ആരോപിച്ചു. കെ.എസ്.ഇ.ബി ജംഗ്ഷനിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനാലച്ചില്ലുകൾ തകർത്ത നിലയിലാണ്. കൊടിമരവും നശിപ്പിച്ചു. ടി.ബി. ജംഗ്ഷനിലെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ വാതിലും ജനാലച്ചില്ലുകളും അടിച്ചുതകർത്തു. ഉയോടെ നഗരത്തിൽ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അതേസമയം അക്രമത്തിൽ പങ്കില്ലെന്നും കോൺഗ്രസ് പ്രവർത്തകർ മനപ്പൂർവം ഓഫീസുകൾക്ക് കേടുപാട് വരുത്തിയതാണെന്നും ഡി.വൈ.എഫ്.ഐ. നേതാക്കൾ ആരോപിച്ചു.