anto

പൊൻകുന്നം: കാർഷിക കടങ്ങളുടെ മോറട്ടോറിയം നീട്ടണമെന്നും പലിശ എഴുതിത്തള്ളണമെന്നും ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക വഞ്ചനകളിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തോമസ് കല്ലാടൻ, പ്രൊഫ.റോണി കെ.ബേബി, പി.എ.ഷമീർ, ഷിൻസ് പീറ്റർ, പി.ജീരാജ്, പി.എൻ.ദാമോദരൻ പിള്ള, ഒ.എം.ഷാജി, ജയകുമാർ കുറിഞ്ഞിയിൽ , സുനിൽ മാത്യു , ജോബ് കെ. വെട്ടം, പി സേതുരാജ്, ഭാരവാഹികളായ ജോജി മാത്യു, അഡ്വ അഭിലാഷ് ചന്ദ്രൻ, പി മധു , പ്രസാദ് മറ്റത്തിൽ, സന്ധ്യാ ദേവി, ജിജി അഞ്ചാനി, അഡ്വ ജോർജ് വി. തോമസ്, ഉമ്മർ വാഴൂർ, ബാബു കാക്കനാട്, പി ജെ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.