തൃക്കൊടിത്താനം: എസ്.എൻ.ഡി.പി യോഗം 1348-ാം തൃക്കൊടിത്താനം ശാഖയിൽ ഗുരുദേവജയന്തി ആഘോഷം ലളിതമായ ചടങ്ങുകളോടെ ഇന്ന് നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജയന്തി സമ്മേളനം ഒഴിവാക്കിയതായി ശാഖാ ഭാരവാഹികൾ അറിയിച്ചു. പഠനത്തിൽ മികവ് പുലർത്തുന്ന 20 വിദ്യാർത്ഥികൾക്ക് ശാഖാ-യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ വീടുകളിലെത്തി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. അഞ്ചൂറിലേറെ അംഗവീടുകളുള്ള ശാഖയിൽ 15 വീടുകൾ കേന്ദ്രീകരിച്ച് പായസദാനവും ഒരുക്കിയിട്ടുണ്ട്.