ചങ്ങനാശേരി: കെ.പി.എം.എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ജയന്തി സമ്മേളനം ഓൺലൈനിൽ നടന്നു. സമ്മേളനം കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം അജിത് കല്ലറ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പ്രസാദ് ഇത്തിത്താനം അദ്ധ്യക്ഷത വഹിച്ചു. ഡോ അനിൽ അമര മുഖ്യപ്രഭാഷണം നടത്തി. കെ പി എം എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിയദർശിനി ഓമനക്കുട്ടൻ ജന്മദിന സന്ദേശം നല്കി. കെ പി എം എഫ് ജില്ലാ സെക്രട്ടറി ശ്രീജിനി സജിവ്, യൂണിയൻ സെക്രട്ടറി സി.കെ ബിജുക്കുട്ടൻ, ഖജാൻജി കെ.കെ ശശികുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ കരുണാകരൻ, പ്രകാശ് വാഴപ്പള്ളി, അസി സെക്രട്ടറി അനിൽ വെട്ടിത്തുരുത്ത്, എൻ.ടി ബോബൻ, ഷിജ അഭിലാഷ് എന്നിവർ പങ്കെടുത്തു. ശാഖാ മന്ദിരങ്ങളിൽ ദീപ പ്രകാശനവും പുഷ്പാർച്ചനയും നടന്നു.