കുറവിലങ്ങാട് : 166-മത് ശ്രീനാരായണ ഗുരുദേവ ജയന്തി കുറവിലങ്ങാട് മേഖലയിലെ എസ്.എൻ.ഡി.പി യോഗം ശാഖകളുടെ നേതൃത്വത്തിൽ ആഘോഷിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഘോഷയാത്രകളും ആഘോഷ പരിപാടികളും ഒഴിവാക്കി.

മോനിപ്പള്ളി 407-ാം നമ്പർ ശാഖയിൽ ഇന്ന് രാവിലെ 6 മുതൽ 12 വരെ പ്രത്യേക പൂജകൾ നടത്തും. പഠനത്തിൽ മികവ് പുലർത്തിയവരെയും കുണ്ഡലിനി പാട്ട് മോഹിനിയാട്ടം ഗിന്നസ് റെക്കോർഡ് നേടിയവരെയും സർട്ടിഫിക്കറ്റും മൊമന്റോയും നൽകി ആദരിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും. കടുത്തുരുത്തി യൂണിയൻ കൗൺസിലർ രാജൻ കപ്പിലാംകൂട്ടം, ശാഖാ പ്രസിഡന്റ് സുജാ തങ്കച്ചൻ, വൈസ് പ്രസിഡന്റ് ബിനു തകിടിയിൽ, സെക്രട്ടറി കെ.എം. സുകുമാരൻ, വനിതാ സംഘം ഭാരവാഹികൾ, കുമാരി കുമാര സംഘം ഭാരവാഹികൾ, ശാഖാ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടികൾ നടത്തുക.

കാളികാവ് : ശ്രീബാലസുബ്രമണ്യസ്വാമി ദേവസ്വം ക്ഷേത്രത്തിൽ രാവിലെ ക്ഷേത്ര ചടങ്ങുകളും പൂജകളും ചതയദിന പ്രാർത്ഥനകളും നടത്തും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

കുര്യനാട് ശാഖയിൽ രാവിലെ 6ന് പതാക ഉയർത്തും. 8ന് വിശേഷാൽ ഗുരുപൂജയും, വൈകിട്ട് 6.30 ന് ദീപാരാധനയും ഉണ്ടാകും. ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സെക്രട്ടറി വി.റ്റി. തുളസീദാസ് അറിയിച്ചു.