കട്ടപ്പന: ക്രൈസ്റ്റ് കോളജിൽ 'ശാസ്ത്രീയ പ്രബന്ധരചനകൾ എഴുതുകയും പ്രസിദ്ധികരിക്കുകയും ചെയ്യുന്നതിന്റെ മാനദണ്ഡങ്ങൾ' എന്ന വിഷയത്തിൽ അദ്ധ്യാപകർക്കായി വെബിനാർ നടത്തി. ബംഗളുരു ക്രൈസ്റ്റ് ഡീമെഡ് സർവകലാശാലയിലെ മെക്കാനിക്കൽ ആന്റ് ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പി. പാൽ പാണ്ഡ്യൻ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഫാ. അലക്‌സ് ലൂയിസ്, അദ്ധ്യാപിക പി.ടി. സൂര്യമോൾ, ഡേവിസ് ജോസഫ്, കോഓർഡിനേറ്റർ ശ്വേത സോജൻ എന്നിവർ നേതൃത്വം നൽകി.